Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nimish Ravi

  ഒ​റ്റ​നോ​ട്ട​ത്തി​ൽ ക​രു​തി​യ​ത് ക​ല്യാ​ണ​ക്ക​ത്താ​ണെ​ന്ന്; അ​ഹാ​ന​യും നി​മി​ഷും ഒ​ന്നി​ക്കു​ന്ന പു​തി​യ മ്യൂ​സി​ക് വീ​ഡി​യോ

ന​ടി അ​ഹാ​ന കൃ​ഷ്ണ പ​ങ്കു​വ​ച്ചൊ​രു പോ​സ്റ്റ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഒ​ന്നാ​യി​രു​ന്നു. ത​ന്‍റെ പു​തി​യ മ്യൂ​സി​ക് വീ​ഡി​യോ​യു​ടെ അ​നൗ​ൺ​സ്മെ​ന്‍റാ​ണ് താ​രം ന​ട​ത്തി​യ​തെ​ങ്കി​ലും അ​തി​ന്‍റെ പോ​സ്റ്റ​റാ​ണ് ആ​ളു​ക​ളു​ടെ ക​ണ്ണി​ലു​ട​ക്കി​യ​ത്.

വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് പോ​ലു​ള്ള ഒ​രു പോ​സ്റ്റ​റാ​യാ​തി​നാ​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ക​രു​തി​യ​ത് ക​ല്യാ​ണ​ക്ക​ത്താ​ണെ​ന്ന് ആ​രാ​ധ​ക​ർ കു​റി​ച്ചു. അ​ഹാ​ന​യും അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ നി​മി​ഷ് ര​വി​യു​ടെ​യും പേ​രു​ക​ൾ വ​ന്ന​താ​ണ് ഈ ​ചി​ന്ത ഉ​യ​ർ​ന്ന​തി​ന് കാ​ര​ണം.

അ​ഹാ​ന ത​ന്നെ​യാ​ണ് മ്യൂ​സി​ക് വി​ഡി​യോ സം​വി​ധാ​നം ചെ​യ്യു​ന്ന​തും വ​രി​ക​ൾ കു​റി​ക്കു​ന്ന​തും. നി​മി​ഷ് ര​വി​യാ​ണ് ഛായാ​ഗ്ര​ഹ​ണം ഒ​രു​ക്കു​ന്ന​ത്. ജെ ​കെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​യ് ഉ​ണ്ണി​ത്താ​ൻ ആ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 24 ന് ​വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് മ്യൂ​സി​ക് വി‍​ഡി​യോ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വ​രും. നി​മി​ഷ് ര​വി​ക്കും ജെ​കെ​യ്ക്കു​മൊ​പ്പം ത​ന്‍റെ സ്പെ​ഷ്യ​ലാ​യ ചി​ല​രു​മു​ണ്ടെ​ന്നാ​ണ് അ​ഹാ​ന പോ​സ്റ്റി​നൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ തോ​ന്ന​ൽ എ​ന്നൊ​രു മ്യൂ​സി​ക് വി​ഡി​യോ​യും അ​ഹാ​ന ചെ​യ്തി​രു​ന്നു. മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് തോ​ന്ന​ലി​ന് ല​ഭി​ച്ച​ത്.

Latest News

Corehub Up